കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

Picsart 03 10 06.29.19

കേരള പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇന്ന് അവരുടെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങും. ഇന്ന് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. കഴിഞ്ഞ സീസണിൽ കിരീടം നേടിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ എത്തുന്നത്. കിരീടം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്.

മറുവശത്തുള്ള കേരള യുണൈറ്റഡ് ഈ സീസൺ കെ പി എൽ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കോവളം എഫ് സിയെ തോൽപ്പിച്ചിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അർജുൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. വൈകിട്ട് 4 മണിക്കാണ് മത്സരം. തൃശൂർ വെച്ച് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരള പോലീസ് ബാസ്കോയെ നേരിടും. ആ മത്സരം വൈകിട്ട് 7 മണിക്കാണ് നടക്കുക.

Previous articleഇന്ത്യയുടെ പ്രകടനം ശരാശരിക്കും താഴെ ആയിരുന്നെന്ന് വിരാട് കോഹ്‌ലി
Next articleഅവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് ആതിഥേയര്‍, എവിന്‍ ലൂയിസിന് ശതകം