കേരള പ്രീമിയർ ലീഗ്, ഗോൾഡൻ ത്രഡ്സ് കോവളം പോരാട്ടം സമനിലയിൽ

കേരള പ്രീമിയർ ലീഗിലെ ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന പോരാട്ടം സമനിലയിൽ. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഗോൾഡൻ ത്രഡ്സും കോവളം എഫ് സിയുമായിരുന്നു ഏറ്റുമുട്ടിയത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ഇരുടീമുകളുടെയും ലീഗിലെ ആദ്യ മത്സരമായിരുന്നു ഇത്. കളിയുടെ 12ആം മിനുട്ടിൽ കോവളം എഫ് സി മുന്നിൽ എത്തിയിരുന്നു.

കോവളത്തിനായി നഹാസ് എ കെയാണ് ഗോൾ നേടിയത്. ആ ലീഡ് 88ആം മിനുട്ട് വരെ നിലനിർത്താൻ കോവളം എഫ് സിക്കായി. എന്നാൽ അവസാന നിമിഷം ഗോൾഡൻ ത്രഡ്സ് സമനില നേടി. സലാഹുദ്ദീൻ ആണ് ഗോൾഡൻ ത്രഡ്സിനായി ഗോൾ നേടിയത്.

Previous articleഒരു ഓവറിൽ 31 റൺസ്, ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ റെക്കോർഡ്
Next article400 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് വിരാട് കോഹ്‌ലി