കേരള പ്രീമിയർ ലീഗിലെ ത്രില്ലർ വിജയിച്ച് ഗോകുലം കേരള എഫ് സി

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇന്ന് കണ്ടത് ഒരു ത്രില്ലർ ആയിരുന്നും ഗോകുലം കേരള എഫ് സിയും ഗോൾഡൻ ത്രഡ്സും നേർക്കുനേർ വന്ന മത്സരത്തിൽ ആകെ പിറന്നത് ഏഴു ഗോളുകൾ. ലീഡ് നില മാറിമറഞ്ഞ് അവസാനം ഗോകുലം കേരള എഫ് സി 4-3ന്റെ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ 2-1ന് ഗോകുലം മുന്നിൽ ആയിരുന്നു. എമിൽ ബെന്നിയും താഹിർ സമാനുമായിരുന്നു ആദ്യ പകുതിയിൽ ഗോകുലത്തിനായി ഗോൾ നേടിയത്. ഗോൾഡൻ ത്രഡ്സിനായി നിംഷാദും ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾഡൻ ത്രഡ്സിന്റെ അറ്റാക്കാണ് കണ്ടത്. 59ആം മിനുട്ടിൽ ഇസഹാക്കും 62ആം മിനുട്ടിൽ നിംഷാദും ഗോൾഡൻ ത്രഡ്സിനായി വലകുലുക്കിയപ്പോൾ 3-2ന് ഗോൾഡൻ ത്രഡ്സ് മുന്നിൽ ഗോകുലം വിറച്ചു. എന്നാൽ ആ പതറലിൽ നിന്ന് കരകയറാൻ മുൻ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കായി. 70ആം മിനുട്ടിൽ ഷാബാസ് അഹമ്മദിന്റെ വക സമനില ഗോൾ. പിന്നാലെ ഗിഫ്റ്റിയുടെ വക 76ആം മിനുട്ടിൽ വിജയ ഗോളും വന്നു.

ഗ്രൂപ്പിൽ നാലു മത്സരങ്ങളിൽ മൂന്ന് വിജയവുമായി ഗോകുലം ഒന്നാമത് നിൽക്കുകയാണ്.

Advertisement