ഒബമയാങിന് ചുവപ്പ് കാർഡ്, ഡർബിയിൽ ആഴ്സണലിന് സമനില മാത്രം

- Advertisement -

ലണ്ടൻ ഡർബിയിൽ ക്രിസ്റ്റൽ പലസിനെ നേരിട്ട ആഴ്സണലിന് സമനില മാത്രം. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ ആഴ്സണൽ ക്യാപ്റ്റൻ ഒബമയാങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് നിർണായകമായത്. ഇന്നത്തെ സമനിലയോടെ 28 പോയിന്റ് ഉള്ള ആഴ്സണൽ പത്താം സ്ഥാനത്ത് തുടരും. ഒരു പോയിന്റ് അധികം ഉള്ള പാലസ് ഒൻപതാം സ്ഥാനത്താണ്.

കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ആഴ്സണലിനായി. 12 ആം മിനുട്ടിൽ പിയെ എമറിക് ഒബമയാങ് ആണ് ഗോൾ നേടിയത്. പക്ഷെ പിന്നീട് കളിയിൽ താളം കണ്ടെത്താൻ അവർക്കായില്ല. പാലസിനും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതോടെ ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒന്നും പിറന്നില്ല.

രണ്ടാം പകുതിയിൽ പാലസ് തിരിച്ചു വന്നു. 54 ആം മിനുട്ടിൽ ജോർദാൻ ആയുവാണ് ഗോൾ നേടിയത്. പിന്നീട് ആഴ്സണൽ ക്യാപ്റ്റൻ ഒബമയാങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. അപകടകരമായ ഫൗൾ നടത്തിയ താരത്തിന് റഫറി ആദ്യം മഞ്ഞ കാർഡ് നൽകിയെങ്കിലും VAR ചുവപ്പ് കാർഡ് നൽകാൻ തീരുമാനിച്ചതോടെ ആഴ്സണൽ 10 പേരായി ചുരുങ്ങി. പിന്നീട് പെപ്പയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്സണലിന് നിരാശ സമ്മാനിച്ചു. ഇതോടെ കേവലം 1 പോയിന്റ് കൊണ്ട് അവർക്ക് തൃപ്തി പെടേണ്ടി വന്നു.

Advertisement