അടുത്ത ആഴ്ച നടക്കുന്ന കേരള പ്രീമിയർ ലീഗിലെ മത്സരക്രമത്തിൽ ചെറിയ മാറ്റം. അടുത്ത ആഴ്ച ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരങ്ങളിൽ ആണ് മാറ്റം. ഗ്രൂപ്പ് ബിയിൽ ഏപ്രിൽ 3നു നടക്കേണ്ടിയിരുന്ന എഫ് സി കേരളയും സാറ്റ് തിരൂരും തമ്മിലുള്ള മത്സരം ഏപ്രിൽ നാലിന് വൈകിട്ട് 7 മണിക്കേക്കും മാറ്റി. പകരം ഏപ്രിൽ 4നു നടക്കേണ്ടിയിരുന്ന ഗോകുലം കേരളയും കേരള പോലീസും തമ്മിലുള്ള മത്സരം ഏപ്രിൽ മൂന്നിന് വൈകിട്ട് 7 മണിക്കേക്കും മാറ്റി. കെ എഫ് എ ഔദ്യോഗിക പത്രപ്രസ്താവനായിലൂടെയാണ് ഈ വിവരം അറിയിച്ചത്.