കേരള പ്രീമിയർ ലീഗിൽ എഫ് സി കേരളയ്ക്ക് വിജയ തുടക്കം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂർ സിറ്റിയെ ആണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. ലീഗിലെ എഫ് സി കേരളയുടെ ആദ്യ മത്സരമായിരുന്നു ഇത്.
ഇന്ന് മത്സരത്തിന്റെ 18ആം മിനുട്ടിൽ മൗസൂഫ് ആണ് എഫ് സി കേരളയുടെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഷൻ ഗിഗി എഫ് സി കേരളയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിക്കുകയും ചെയ്തു.