ഹാലാൻഡ് ജർമ്മനിയിൽ, ഡോർട്ട്മുണ്ടുമായി കരാർ ഒപ്പിട്ടു

നോർവീജിയൻ സ്‌ട്രൈക്കർ ഏർലിംഗ്‌ ഹാളണ്ട് ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി കരാർ ഒപ്പിട്ടു. യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബ്കൾ തരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം ജർമ്മനിയിൽ തന്നെ തുടരാൻ തീരുമാനികുകയായിരുന്നു. ശാൽസ്ബെർഗിന്റെ താരമാണ് ഹാളണ്ട്. ട്രാൻസ്ഫർ തുക എത്രയാണ് എന്നത് ഇപ്പോൾ സ്തീതീകരിക്കപ്പെട്ടില്ല.

19 വയസുകാരനായ താരം ഈ സീസൺ തുടക്കം മുതൽ നടത്തി വന്നിരുന്ന മികച്ച പ്രകടനത്തോടെയാണ് വമ്പൻ ക്ലബ്ബ്കളുടെ നോട്ട പുള്ളിയായത്. നോർവീജിയൻ ദേശീയ ടീം അംഗവുമാണ്. 2024 വരെയാണ് താരം കരാർ ഒപ്പിട്ടിരുക്കുന്നത്.

Previous articleവിജയത്തോടെ എഫ് സി കേരള കെ പി എൽ തുടങ്ങി
Next articleഎമിറേറ്റ്‌സിൽ ചെൽസിയുടെ തിരിച്ചു വരവ്, ആദ്യ ഹോം മത്സരത്തിൽ അർടെറ്റക്ക് തോൽവി