കെ പി എൽ യോഗ്യത; മികച്ച വിജയവുമായി ഐഫ തുടങ്ങി

Picsart 11 04 07.58.12

കെ എഫ് എ നടത്തുന്ന കെ പി എൽ യോഗ്യത റൗണ്ടിലെ രണ്ടാം ദിവസത്തെ മത്സരത്തിൽ ആതിഥേയരായ ഐഫ മികച്ച വിജയം തുടങ്ങി. ഇന്ന് ഐഫ കൊപ്പം ഗ്രൗണ്ടിൽ വെച്ച് കെ ടി എഫ് സിയെ നേരിട്ട ഐഫ എതിരില്ലാത്ത രണ്ടു ഗോളുകളുടെ മികച്ച വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ 42ആം മിനുട്ടിൽ ജസ്ബീർ ആയിരുന്നു ഐഫയുടെ ആദ്യ ഗോൾ നേടിയത്. മധ്യനിരയിൽ നിന്ന് ഒറ്റയ്ക്ക് കുതിച്ച് വബ്ന ജസ്ബീറിനെ തടയാൻ കെ ടി എഫ് സി ഡിഫൻസിനായില്ല. ജസ്ബീർ തന്നെ പെനാൾട്ടി ബോക്സ് വരെ കുതിച്ച് ഗോൾ നേടുക ആയിരുന്നു.

Picsart 11 04 07.58.47S
രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ മുഹമ്മദ് ഹാഷിഫ് ഐഫയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഒരു ഹൈബോൾ സ്വീകരിച്ചായിരുന്നു ഹാഷിഫിന്റെ ഫിനിഷ്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് പോയിന്റുമായി ഐഫ ഒന്നാമത് എത്തി. ഇനി നവംബർ ആറാം തീയതി കൊച്ചി സിറ്റി എഫ് സി യുണൈറ്റഡ് എഫ് സി കൊച്ചിനെ നേരിടും.
Img 20211104 Wa0057

Previous articleറഫറിക്ക് വേണ്ടത് നെയ്മറിന്റെ ഓട്ടോഗ്രാഫ്, രൂക്ഷ വിമർശനവുമായി ലെയ്പ്സിഗ് പരിശീലകൻ
Next article“ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് ക്രിസ്റ്റ്യാനോ, ഗോൾ മെഷീൻ ആണ് അദ്ദേഹം” – ഗ്വാർഡിയോള