“ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് ക്രിസ്റ്റ്യാനോ, ഗോൾ മെഷീൻ ആണ് അദ്ദേഹം” – ഗ്വാർഡിയോള

Img 20211104 203912

മാഞ്ചസ്റ്റർ ഡാർബിക്ക് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുകഴ്ത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ എന്ന് ഗ്വാർഡിയോള പറഞ്ഞു. അദ്ദേഹം ഒരു ഗോൾ മെഷീൻ ആണെന്നും അദ്ദേഹത്തെ ഭയക്കേണ്ടതുണ്ട് എന്നും സിറ്റി പരിശീലകൻ പറഞ്ഞു. ശനിയാഴ്ച ഓൾഡ്ട്രാഫോർഡിൽ വെച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചുവന്നതിനു ശേഷം 9 ഗോളുകൾ നേടാൻ റൊണാൾഡോക്ക് ഇതുവരെ ആയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയ്ക്ക് എതിരെ യുണൈറ്റഡിനായി ഇരട്ട ഗോളടിക്കാനും റൊണാൾഡോക്ക് ആയിരുന്നു. അറ്റലാന്റയ്ക്ക് എതിരായ മത്സരം താൻ കണ്ടില്ല എന്ന് പറഞ്ഞ് ഗ്വാർഡിയോള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരങ്ങൾ നിരീക്ഷിച്ച ശേഷം ടാക്ടിക്സ് ഒരുക്കും എന്ന് പറഞ്ഞു.

Previous articleകെ പി എൽ യോഗ്യത; മികച്ച വിജയവുമായി ഐഫ തുടങ്ങി
Next articleപരിക്ക് ഉണ്ടായിട്ടും ബ്രസീലിനും ഉറുഗ്വേക്കും എതിരായ അർജന്റീന ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി