കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ബാസ്കോ ഒതുക്കുങ്ങലും വയനാട് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാൻ ആയില്ല. ലീഗിലെ വയനാട് യുണൈറ്റഡിന്റെ ആദ്യ പോയിന്റ് ആണിത്. ബാസ്കോ അവസാന മത്സരത്തിൽ ഗോകുലം കേരളയെ തോല്പ്പിച്ചു എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബാസ്കോ നാലു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.