ഫൈവ് സ്റ്റാർ പ്രകടനവുമായി കേരള പോലീസ്

20210313 210907

കേരള പ്രീമിയർ ലീഗിൽ കേരള പോലീസിന് വിജയ തുടക്കം. ഇന്ന് പറപ്പൂർ എഫ് സിയെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കേരള പോലീസ് അഞ്ചു ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടുകയും ചെയ്തു. കേരള പോലീസിനായി ബിജേഷ് ബാലൻ, അനീഷ്, ജംഷിദ്, ഫിറോസ് എന്നിവർ ഒരോ ഗോൾ വീതം നേടി. ഒരു സെൽഫ് ഗോളും അവർക്ക് ലഭിച്ചു. മുഹമ്മദ് മിഷാൽ ആണ് പറപ്പൂർ എഫ് സിയുടെ ആശ്വാസ ഗോൾ നേടിയത്. ബിജേഷ് ബാലൻ കളിയിലെ മാൻ ഓഫ് ദി മാച്ച് ആയി.

Previous articleകേരള പ്രീമിയർ ലീഗ്; ഏകപക്ഷീയ വിജയവുമായി കേരള യുണൈറ്റഡ്
Next articleഅന്തർ സർവ്വകലാശാല ഫുട്ബോൾ കാലിക്കറ്റ് ചാമ്പ്യന്മാർ