കേരള പ്രീമിയർ ലീഗ്; കേരള പോലീസിന് വീണ്ടും സമനില

കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. പക്ഷെ അവർക്ക് ഇത് തുടർച്ചയായ മൂന്നാം സമനില ആയി. ഇന്ന് ലൂക്ക സോക്കറിനെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കേരള പോലീസ് 1-1ന്റെ സമനില വഴങ്ങി. ഇരുടീമുകൾക്കും ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂക്ക സോക്കർ താരം അശ്വിൻ ആണ് മാൻ ഒഫ് ദി മാച്ച് ആയത്.

ആദ്യ പകുതിയുടെ അവസാനം സജീഷ് കേരള പോലീസിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ സിബിൽ ആണ് ലുകയ്ക്ക് സമനില നൽകിയത്. അഞ്ച് മത്സരങ്ങളിൽ 9 പോയിന്റുമായി കേരള പോലീസ് ഗ്രൂപ്പിൽ നാലാമത് നിൽക്കുന്നു. ലൂക്ക 6 പോയിന്റുമായി അഞ്ചാ സ്ഥാനത്താണ് നിൽക്കുന്നത്.