കേരള ബ്ലാസ്റ്റേഴ്സിനു കേരള പ്രീമിയർ ലീഗിലും രക്ഷ ഇല്ല, ഗോകുലത്തിന് മുന്നിൽ മുട്ടുകുത്തി!!

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലിൽ മാത്രമല്ല കേരള പ്രീമിയർ ലീഗിലും രക്ഷ ഇല്ല. ഇന്ന് കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ മുൻ കെ പി എൽ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി ആണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഇരു ക്ലബുകളുടെയും റിസേർവ് ടീമുകളാണ് ടൂർണമെന്റിൽ ഇറങ്ങുന്നത്. ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലം കേരള എഫ് സിയുടെ വിജയം.

ആയിരക്കണക്കിന് ആരാധകർ ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയിരുന്നു. ഇരു ടീമുകളുൻ ഒപ്പത്തിനൊപ്പം നിന്ന ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ആയിരുന്നു ഗോകുലം വിജയ ഗോൾ നേടിയത്‌ യുവതാരം ബ്യൂടിൻ തൊടുത്ത ഷോട്ട് ലെന്മിൻലുംഗ് ദുംഗലിൽ തട്ടി ഡിഫ്ലക്റ്റഡ് ആയി വലയിൽ കയറുകയായിരുന്നു.

ഇനി ഡിസംബർ 22ആം തീയതി ലൂക്ക സോക്കർ ക്ലബിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതേ ദിവസം തന്നെ ഗോകുലം കേരള എഫ് സി കോവളം എഫ് സിയെയും നേരിടും.

Advertisement