കേരള പ്രീമിയർ ലീഗിൽ സെമി ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള പ്രീമിയർ ലീഗിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ എത്തി. ഇന്ന് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയതോടെയാണ് ഒരു മത്സരം ശേഷിക്കെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ ഉറപ്പിച്ചത്. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന പോരാട്ടത്ത ഇന്ത്യൻ നേവിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യ 27 മിനുട്ടിനുള്ളിൽ നേടിയ രണ്ടു ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സിനായി നാലാം മിനുട്ടിൽ കൊനോംഗും 27ആം മിനുട്ടിൽ സീനിയർ ടീമിലെ വിദേശ സ്ട്രൈക്കറായ സ്ലാവിസ സ്റ്റിഹാനോവിചുമാണ് ഗോൾ നേടിയത്. 41ആം മിനുട്ടിൽ ഹരികൃഷ്ണൻ ഇന്ത്യൻ നേവിക്കായി ഗോൾ നേടി എങ്കിലും സമനില പോലും നേടാൻ ഇന്ത്യൻ നേവിക്ക് ആയില്ല. ഈ വിജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്ന് 15 പോയന്റായി കേരള ബ്ലാസ്റ്റേഴ്സിന്. സെമിക്ക് ഒപ്പം ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരി വിജയം മാത്രമുള്ള ഇന്ത്യൻ നേവി മൂന്നു പോയന്റുമായി നിൽക്കുകയാണ് ഗ്രൂപ്പിൽ.

Advertisement