ബെൻസീമയ്ക്ക് പരിക്ക്, റയലിന്റെ ഏക ഗോൾ പ്രതീക്ഷയും അടഞ്ഞു

- Advertisement -

ഗംഭീര ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമയ്ക്ക് പരിക്ക്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റ ബെൻസീമ നാളെ നടക്കുന്ന റയോയ്ക്ക് എതിരായ മത്സരത്തിൽ കളിക്കില്ല. ഈ സീസണിൽ ഇനി വിരലിൽ എണ്ണാവുന്ന മത്സരങ്ങളെ ഉള്ളൂ എന്നതിനാൽ ഇനി ചിലപ്പോൾ ബെൻസീമ ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല.

അവസാന കുറച്ച് മത്സരങ്ങളായി ബെൻസീമ മാത്രമായിരുന്നു റയൽ മാഡ്രിഡിനായി ഗോളുകൾ നേടുന്നത്. അതുകൊണ്ട് തന്നെ ബെൻസീമയുടെ അഭാവം സിദാന് വലിയ തലവേദനയാകും. ലീഗിൽ ഇതുവരെ ബെൻസീമ 21 ഗോളുകൾ നേടിയിട്ടുണ്ട്.സീസണിൽ മുഴുവനായി ഇതുവരെ 30 ഗോളുകളും ഈ ഫ്രഞ്ച് താരം നേടിയിട്ടുണ്ട്.

Advertisement