കേരള പ്രീമിയർ ലീഗിലെ പതിവ് കഥ തുടരുന്നു. ഈ സീസണിലും പകുതിക്ക് വെച്ച് ഒരു ടീം പിന്മാറിയിരിക്കുകയാണ്. കണ്ണൂർ സിറ്റിയാണ് ഇനി കേരള പ്രീമിയർ ലീഗിൽ ഉണ്ടാകില്ല എന്ന് ഔദ്യോഗികമായി അറിയിച്ചത്. ആഭ്യന്തര കാരണങ്ങൾ കൊണ്ടാണ് കേരള പ്രീമിയർ ലീഗിൽ നിന്ന് പിന്മാറുന്നത് എന്നാണ് കണ്ണൂർ സിറ്റിയുടെ ഔദ്യോഗിക വിശദീകരണം. കണ്ണൂരിൽ നിന്ന് കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ടീമായിരുന്നു കണ്ണൂർ സിറ്റി.
ലീഗിൽ ഇതുവരെ കണ്ണൂർ സിറ്റി കളിച്ച മത്സരങ്ങൾ ഒക്കെ അസാധുവാക്കും എന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. 4 മത്സരങ്ങൾ കളിച്ച കണ്ണൂർ സിറ്റിക്ക് ഒരു മത്സരം വരെ വിജയിക്കാൻ ആയിരുന്നില്ല. ക്ലബിനെതിരെ നടപടി ഉണ്ടാകും എന്നും ക്ലബിന്റെ കെ എഫ് എയിൽ മെമ്പർഷിപ്പ് റദ്ദാക്കി എന്നും കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.