4 വിക്കറ്റ് വിജയവുമായി കെയര്‍സ്റ്റാക്ക് ബ്ലൂ

3 പന്ത് അവശേഷിക്കെ എക്സ്പീറിയണ്‍ നൈറ്റ്സിനെതിരെ 4 വിക്കറ്റ് ജയം സ്വന്തമാക്കി കെയര്‍സ്റ്റാക്ക് ബ്ലൂ. ഇന്ന് നടന്ന മത്സരത്തില്‍ അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ടിയിരുന്ന കെയര്‍സ്റ്റാക്ക് 3 പന്ത് അവശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 45 റണ്‍സ് വിജയ ലക്ഷ്യം ചേസ് ചെയ്ത കെയര്‍സ്റ്റാക്കിന് വേണ്ടി ഗോപി കൃഷ്ണണനും നിതിന്‍ സതീഷും 11 റണ്‍സുമായി ടോപ് സ്കോറര്‍മാരായി വിജയം ഒരുക്കുകയായിരുന്നു. അമൃതേഷ് പദ്മകുമാര്‍ 4 റണ്‍സുമായി പുറത്താകാതെ നിന്നു. എക്സ്പീറിയണിന് വേണ്ടി നവീന്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് 7.5 ഓവറില്‍ 44 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 11 റണ്‍സ് നേടിയ വരുണാണ് ടോപ് സ്കോറര്‍. വിജയികള്‍ക്കായി അമൃതേഷ് മൂന്നും നിതിന്‍ സതീഷ് രണ്ടും വിക്കറ്റാണ് നേടിയത്.