ഗോള്‍ഡന്‍ ത്രെഡ്‌സിന് ചരിത്ര ഫൈനല്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

19ാം മിനുറ്റില്‍ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഒത്തറേസി നേടിയ ഗോളാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഗോള്‍ഡന്‍ ത്രെഡ്‌സിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. പന്തില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ സാറ്റിനായില്ല. ഗോള്‍ഡന്‍ ത്രെഡ്‌സ് ഗോളി സി.എം മനോബിന്റെ മികച്ച പ്രകടനവും സാറ്റിന്റ തോല്‍വിക്ക് വഴിയൊരുക്കി. സാറ്റിന്റെ കാമറൂണ്‍ താരം ഹെര്‍മന്‍ കളിയിലെ താരമായി. കനത്ത മഴക്കൊപ്പമായിരുന്നു താരങ്ങള്‍ രണ്ടാം പകുതി മുഴുവന്‍ കളിച്ചത്. മൈതാന പരിചയം മുതലെടുത്ത് കളിതുടക്കത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് മുന്നേറി. ഇസ്ഹാഖ് നുഹുവിന്റെ രണ്ടു ശ്രമങ്ങളും ഗോളിയെ പരീക്ഷിക്കാന്‍ മതിയായില്ല. സാറ്റിന് ലഭിച്ച ഒരുതുറന്ന അവസരം ഗോളിയും പ്രതിരോധവും കോര്‍ണറിന് വഴങ്ങി തടഞ്ഞിട്ടു. തുടര്‍ച്ചയായ രണ്ടുകോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുന്നിലെത്താന്‍ സാറ്റിനായില്ല. അവര്‍ പതിയെ പന്തില്‍ താളം കണ്ടെത്തി. കളി ത്രെഡ്‌സിന്റെ പകുതിയിലേക്ക് മാറി. പക്ഷേ സാറ്റിന്റെ മുന്നേറ്റത്തിന് മൂര്‍ച്ച കുറവായിരുന്നു. ഗോള്‍ഡന്‍ ത്രെഡ്‌സ് ലോങ്‌ബോളുകള്‍ പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ത്രെഡ്‌സ് തിരൂരിന്റെ പ്രതിരോധക്കോട്ട പൊളിച്ചു മുന്നേറി. മൈതാനമധ്യത്തില്‍ നിന്ന് ഇടതുവിങിലേക്കെത്തിയ പന്ത് ഹരിശങ്കര്‍ ബോക്‌സിലേക്ക് ക്രോസ്് ചെയ്തു. പോസ്റ്റിന്റെ ഇടതുഭാഗത്ത് തൊട്ടുമുന്നിലാായി നിന്ന ഇസ്ഹാഖ് നുഹു കടുത്ത പ്രതിരോധത്തിനിടയില്‍ നിന്ന് ഷോട്ടുതിര്‍ത്തു. പ്രതിരോധത്തില്‍ തട്ടിയ പന്ത് ഒത്തറാസിയിലേക്ക്. ഐവറിതാരത്തിന്റെ ബൈസിക്കിള്‍ കിക്ക് ഗോളിക്ക് ഒരു അവസരവും നല്‍കാതെ വലയില്‍, 1-0.Img 20220408 195037

ഗോള്‍വീണതോടെ ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയ റെക്കോഡുമായെത്തിയ സാറ്റ് പ്രതിരോധം സമ്മര്‍ദത്തിലായി. ഇരുടീമുകളുടെയും ഓരോ നീക്കം നേരിയ വ്യത്യാസത്തില്‍ വലയ്ക്ക് പുറത്തായി. സാറ്റ് തിരിച്ചടിക്ക് കോപ്പുകൂട്ടി. ത്രെഡ്‌സ് പ്രതിരോധവും ഗോളിയും പലതവണ പരീക്ഷിക്കപ്പെട്ടു. അഞ്ചിലേറെ ഷോട്ടുകള്‍ വല ലക്ഷ്യമാക്കി വന്നു. ഗോളി മനോബിന്റെ അസാമാന്യ പ്രകടനം ത്രെഡ്‌സിന് തുണയായി. ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പായിരുന്നു സാറ്റിന്റെ സുവര്‍ണാവസരം. ഗോളി മുന്നില്‍ കയറിയതോടെ തുറന്ന അവസരം സൃഷ്ടിക്കപ്പെട്ടിട്ടും പന്ത് വലയിലെത്തിക്കാന്‍ മുഹമ്മദ് നിഷാമിനായില്ല. ഗോള്‍ഡന്റെ മുന്നേറ്റത്തോടെ കളി ആദ്യപകുതിക്ക് പിരിഞ്ഞു.

മഴനിറഞ്ഞ രണ്ടാം പകുതിയില്‍ ത്രെഡ്‌സിനൊപ്പമെത്താന്‍ സാറ്റിന്റെ നിരന്തര ശ്രമം. അധികനേരവും പന്ത് സാറ്റിന്റെ കസ്റ്റഡിയിലായി. ഗോള്‍ഡന്റെ ഗോളിയും പ്രതിരോധവും ഉറച്ചുനിന്നു. ഇടയ്ക്ക് ത്രെഡ്‌സ് ചില പ്രത്യാക്രമണങ്ങള്‍ നടത്തി. മികച്ച രണ്ടു നീക്കങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടുപോയി. മറുഭാഗത്ത് സാറ്റിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ മനോബിനും തടഞ്ഞിട്ടു. സ്‌കോര്‍ ഉയര്‍ത്താന്‍ ത്രെഡ്‌സും, മത്സരം അധിക നേരത്തേക്ക് നീട്ടാന്‍ സാറ്റും അവസാന മിനിറ്റുകളിലും ശ്രമം നടത്തിയെങ്കിലും അവസാന ചിരി ത്രെഡ്‌സിന്റേതായി.