ഗുജറാത്തിന് ടോസ്, ബൗളിംഗ് തീരുമാനിച്ചു

ഐപിഎലില്‍ ഇന്നത്ത മത്സരത്തിൽ പ‍ഞ്ചാബിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. പോയിന്റ് പട്ടികയിൽ നാല് പോയിന്റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ഗുജറാത്ത് നാലാം സ്ഥാനത്തും പഞ്ചാബ് കിംഗ്സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.

പഞ്ചാബ് നിരയിൽ ജോണി ബൈര്‍സ്റ്റോ തന്റെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഭാനുക രാജപക്സയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുന്നു. ഗുജറാത്തിന് വേണ്ടി സായി സുദര്‍ശനും ദര്‍ശന്‍ നൽകണ്ടേയും അരങ്ങേറ്റം നടത്തുന്നു. വിജയ് ശങ്കറിനും വരുൺ ആരോണിനും ടീമിലെ സ്ഥാനം നഷ്ടമാകുകയാണ്.