സെക്കൻഡ് ഡിവിഷനിൽ എഫ് സി കേരളയ്ക്ക് വീണ്ടും സമനില

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ എഫ് സി കേരളയ്ക്ക് ഒരു സമനില കൂടെ. ഇന്ന് ബെംഗളൂരു യുണൈറ്റഡുമായാണ് എഫ് സി കേരള സമനിലയിൽ പിരിഞ്ഞത്. ഇന്ന് ബെംഗളൂരുബിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഇന്ന് കളിയുടെ 71ആം മിനുട്ടിൽ നിഖിൽ രാജിലൂടെ എഫ് സി കേരള ലീഡ് എടുത്തതായിരുന്നു. എന്നാൽ മിനുട്ടുകൾക്ക് അകം ബെംഗളൂരു യുണൈറ്റഡ് സമനില കണ്ടെത്തി.

78ആം മിനുട്ടിൽ ഫ്രാങ്കി ബുവാം ആണ് ബെംഗളൂരു യുണൈറ്റഡിനായി ഗോൾ നേടിയത്‌. അഞ്ചു മത്സരങ്ങളിൽ ആറു പോയന്റുമായി ഗ്രൂപ്പിൽ നാലാമത് നിൽക്കുകയാണ് എഫ് സി കേരള‌. അറ എഫ് സിയാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

Advertisement