കേരള പ്രീമിയൽ ലീഗ് പുനരാരംഭിച്ചു, ഗോകുലത്തിന് വൻ വിജയം

കേരള പ്രീമിയർ ലീഗ് നീണ്ട ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ദിവസം ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ വിജയം. ഗോകുലം കേരള എഫ് സി റിസേർവ്സ് ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഗോൾഡൻ ത്രഡ്സിനെ പരാജയപ്പെടുത്തി. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. കളിയുടെ 28ആം മിനുട്ടിൽ ഷിഹാദ് നെല്ലിപറമ്പനാണ് ഗോകുലം കേരള എഫ് സിക്കായി ആദ്യ ഗോൾ നേടിയത്.

74ആം മിനുട്ടിൽ ക്രിസ്റ്റ്യൻ സബായും 80ആം മിനുട്ടിൽ താഹിർ സമാനും ഗോകുലം കേരള എഫ് സിക്കായി ഗോളുകൾ നേടി. ഗോകുലം കേരള എഫ് സിയുടെ രണ്ടാം വിജയമാണിത്. ഈ ജയത്തോടെ ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

Previous articleആദ്യ ഗെയിം നേടി, എന്നാല്‍ കിരീടം കൈവിട്ട് സായി പ്രണീത്
Next articleഷൂട്ടേഴ്സ് പടന്നയ്ക്ക് കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ വിജയം