ആദ്യ ഗെയിം നേടി, എന്നാല്‍ കിരീടം കൈവിട്ട് സായി പ്രണീത്

വമ്പന്‍ അട്ടിമറികളിലൂടെ സ്വിസ് ഓപ്പണിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഫൈനലില്‍ കാലിടറി ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ യൂഖി ഷിയോടാണ് സായി പ്രണീത് മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 21-19നു പിടിമുറുക്കിയ സായി പ്രണീത് കിരീടം നേടുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ പിന്നോട്ട് പോകുകയായിരുന്നു.

സ്കോര്‍: 19-21, 21-18, 21-12. 68 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് രണ്ടാം സ്ഥാനം കൊണ്ട് പ്രണീത് സന്തോഷവാനായത്.