കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ

- Advertisement -

ഇന്ന് കേരള പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ എസ് ബി ഐയും എഫ് സി കൊച്ചിയും തമ്മിൽ ഏറ്റുമുട്ടും. എസ് ബി ഐയുടെ ഹോമായ തിരുവനന്തപുരത്ത് വെച്ചാണ് മത്സരം നടക്കുക. കളിച്ച ഏക മത്സരത്തിൽ സാറ്റ് തിരൂരിനോട് എസ് ബി ഐ പരാജയപ്പെട്ടിരുന്നു. മറുവശത്ത് ഉള്ള എഫ് സി കൊച്ചി മികച്ച ഫോമലാണ്. ആദ്യ മത്സരത്തിൽ എഫ് സി കൊച്ചി കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കോവളം എഫ് സി ഗോൾഡൻ ത്രഡ്സിനെ നേരിടും. ഇരു ടീമുകളുടെയും ലീഗിലെ ആദ്യ മത്സരമാണിത്. കോവളത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. രണ്ട് മത്സരങ്ങളും മൈ കൂജോ വഴെ തത്സമയ കാണാവുന്നതാണ്. വൈകിട്ട് 3.30നാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുക.

Advertisement