ഇന്ന് വീണ്ടും സബാൻ കോട്ടക്കൽ ലിൻഷ മണ്ണാർക്കാട് പോരാട്ടം

- Advertisement -

സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. പ്രധാന മത്സരം നടക്കുന്നത് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ്. എടത്തനാട്ടുകര സെമി ഫൈനലിലെ നിർണായക പോരിൽ സബാൻ കോട്ടക്കലും ലിൻഷാ മണ്ണാർക്കാടുമാണ് ഇന്ന് ഏറ്റുമുട്ടുന്നത് . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇന്ന് ഒരു സമനില എങ്കികും നേടുകയാണെങ്കിൽ ലിൻഷാ മണ്ണാർക്കാടിന് ഫൈനലിലേക്ക് കടക്കാം. സബാൻ കോട്ടക്കൽ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്ന് പരാജയപ്പെട്ടാൽ ഫൈനലിൽ എത്താൻ ഫിഫാ മഞ്ചേരിക്കും സാധ്യത തെളിയും. ഇന്നലെ സബാൻ കോട്ടക്കലും ലിൻഷയും മമ്പാട് വെച്ച് ഏറ്റുമുട്ടിയിരുന്നു. ആ മത്സരം സബാനാണ് വിജയിച്ചത്.

ഫിക്സ്ചറുകൾ;

വലിയാലുക്കൽ:
മെഡിഗാഡ് അരീക്കോട് vs ശാസ്താ തൃശ്ശൂർ

നീലേശ്വരം:
എം ആർ എഫ് ഐ എഡാറ്റുമ്മൽ vs അഭിലാഷ് കുപ്പൂത്ത്

മമ്പാട്:

മത്സരമില്ല

എടത്തനാട്ടുകര:

സബാൻ കോട്ടക്കൽ vs ലിൻഷ മണ്ണാർക്കാട്

കുപ്പൂത്ത്;

മത്സരമില്ല

മൊറയൂർ:

എഫ് സി മുംബൈ vs റോയൽ ട്രാവൽസ് കോഴിക്കോട്

Advertisement