കേരള പ്രീമിയർ ലീഗിൽ കോവളം എഫ് സിയോടും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു

കേരള പ്രീമിയർ ലീഗിൽ കോവളം എഫ് സിയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കോവളം എഫ് സിയുടെ വിജയം. കോവളം എഫ് സിയുടെ കേരള പ്രീമിയർ ലീഗിലെ ആദ്യ വിജയമാണിത്. കളിയുടെ 64ആം മിനുട്ടിൽ നഹാസ് ആണ് കോവളത്തിനു വേണ്ടി ഗോൾ നേടിയത്.

ഇതിനു മുമ്പ് ലീഗിൽ കളിച്ച നാലു മത്സരങ്ങളിൽ ഒരു വിജയം വരെ കോവളത്തിന് ഉണ്ടായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ ലീഗിൽ ഇത് മൂന്നാമത്തെ പരാജയമാണ്. നേരത്തെ ഗോകുലത്തോടും ഗോൾഡൻ ത്രഡ്സിനോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാമതാണ് ഉള്ളത്.

Previous articleഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് പരാജയം!!
Next articleറാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും