ബെക്കാമും നെപോളിയനും ഗോൾ അടിച്ചിട്ടും അരീക്കോട് ജയിച്ചില്ല, 97ആം മിനുട്ടിൽ റൂബന്റെ ഫ്രീകിക്കിൽ ഐഫക്ക് സമനില

Newsroom

Img 20220109 182047

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ അരീക്കോട് എഫ് സിയും ഐഫയും സമനിലയിൽ പിരിഞ്ഞു‌. ഇഞ്ച്വറി ടൈമിൽ 97ആം മിനുട്ടിൽ നേടിയ ഒരു ഗോളിൽ ആണ് ഐഫ 2-2ന്റെ സമനില നേടിയത്. ഇന്ന് 21ആം മിനുട്ടിൽ മുഹമ്മദ് ആസിഫിലൂടെ ഐഫ ആയിരുന്നു ലീഡ് എടുത്തത്. ആദ്യ പകുതിയുടെ അവസാനം 43ആം മിനുട്ടിൽ ബെക്കാമിന്റെ ഫിനിഷ് അരീക്കോടിനെ ഒപ്പം എത്തിച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ നപോളിയന്റെ ഗോളിൽ അരീക്കോട് 2-1ന് മുന്നിൽ എത്തുകയും ചെയ്തു.

പിന്നീട് രണ്ടാം പകുതിയിൽ ഐഫ കളിയിലേക്ക് തിരികെ വരാൻ കിണഞ്ഞു പരിശ്രമിച്ചു. അവസാനം 97ആം മിനുട്ടിൽ ഒരു ഗംഭീരമായ ഫ്രീകിക്കിലൂടെ റൂബൻ ഐഫക്ക് സമനില നൽകി.