കേരള പോലീസ് മുത്തൂറ്റ് എഫ് എ മത്സരം സമനിലയിൽ

20221124 192953

സ്കോർലൈൻ കേരള പ്രീമിയർ ലീഗ് സീസണിലെ ആദ്യ ദിവസം കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള പോലീസും മുത്തൂറ്റ് എഫ് എയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. 24ആം മിനുട്ടിൽ ജിപ്സൺ ജസ്റ്റസ് നേടിയ ഗോളിൽ മുത്തൂറ്റ് ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ജംഷിദ് കേരള പോലീസിനായി സമനില ഗോളും നേടി.