കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ പുതിയ പരിശീലന സൗകര്യമായ ‘ദി സാങ്ച്വറി’യുടെ നിർമ്മാണം പൂർത്തിയായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളുമായി സഹകരിച്ചാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ലബിന്റെ സീനിയർ ടീമിനും യൂത്ത് ടീമുകൾക്കും ഇത് ഔദ്യോഗിക പരിശീലന കേന്ദ്രമായി പ്രവർത്തിക്കും.

ഇന്ത്യൻ ഫുട്ബോളിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ക്ലബിനുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.ഏകദേശം ഒരു വർഷമെടുത്താണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ടീം വർക്ക്, നൂതന ആശയങ്ങൾ, മികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹൈ-പെർഫോമൻസ് അന്തരീക്ഷം ഒരുക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘകാല പാട്ടത്തിന് കീഴിൽ ഈ പരിശീലന സൗകര്യത്തിന്റെ പൂർണ്ണ നിയന്ത്രണം ബ്ലാസ്റ്റേഴ്‌സിനാണ്.
On this special day, Kerala Blasters FC is proud to announce the completion of the development of its brand new training facility. #KeralaBlasters #KBFC #YennumYellow #TheSanctuary pic.twitter.com/5FBXdv7fci
— Kerala Blasters FC (@KeralaBlasters) September 5, 2025