ജംഷദ്പൂരിനോട് സമനില വഴങ്ങി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് യുവനിര ഒന്നാമത് തന്നെ

Newsroom

അണ്ടർ 18 ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് സമനില. ഇന്നലെ ഗോവയിൽ വെച്ച് നടന്ന എലൈറ്റ് ഐലീഗ് മത്സരത്തിൽ ജംഷദ്പൂർ എഫ് സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ചത്. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഗ്രൂപ്പിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 5 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ആദ്യ മത്സരത്തിൽ വൻ സ്കോറിന് രാമൻ വിജയം സ്കൂളിനെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഐസാളിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോങ്ങ് ലജോങ്ങിനെ നേരിടും.