കേരള ബ്ലാസ്റ്റേഴ്സ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചു, കളിക്കാരുടെ വേതനം കുറക്കാനും സാധ്യത

Newsroom

blast

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) ഭാവിക്ക് മേലുള്ള ആശങ്കകൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെയും കടുത്ത പ്രതിസന്ധിയിൽ ആക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇനി കളിക്കാരുമായും ക്ലബ് വേതന കാര്യത്തിൽ ചർച്ചകൾ ആരംഭിക്കേണ്ടി വരും.


ഡിസംബർ 8-ന് അവസാനിക്കുന്ന മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഐഎഫ്എഫും അതിന്റെ മാർക്കറ്റിംഗ് പങ്കാളികളായ എഫ്എസ്ഡിഎല്ലും തമ്മിലുള്ള തർക്കമാണ് ലീഗിനെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. അതിന്റെ ഫലമായി, ഈ പ്രതിസന്ധി മറികടക്കാൻ പ്രമുഖ ഐ‌എസ്‌എൽ ക്ലബ്ബുകൾ ശമ്പളം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണ്. ബെംഗളൂരു, ഒഡീഷ എന്നിവർ ഇതിനകം ‘Force Majeure’ നടപ്പിലാക്കിയിട്ടുണ്ട്.