മുഹമ്മദ് അർബാസിനെ ഡയമണ്ട് ഹാർബർ എഫ്‌സിക്ക് ലോണിൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ്

Newsroom

Picsart 25 08 19 19 53 16 684
Download the Fanport app now!
Appstore Badge
Google Play Badge 1


കൊച്ചി: യുവതാരം മുഹമ്മദ് അർബാസിനെ ഐ-ലീഗ് ക്ലബ്ബായ ഡയമണ്ട് ഹാർബർ എഫ്‌സിക്ക് ലോൺ അടിസ്ഥാനത്തിൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ നീക്കം താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും കഴിവുകൾ വികസിപ്പിക്കാൻ സഹായകമാകുമെന്നും ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നു.


ഡയമണ്ട് ഹാർബർ എഫ്‌സിയിൽ ഒരു സീസൺ കളിക്കുന്നത് അർബാസിന് ഐ-ലീഗ് തലത്തിൽ തന്റെ കഴിവുകൾ വികസിപ്പിക്കാൻ അവസരം നൽകും. ഇത് താരത്തിന്റെ വളർച്ചയ്ക്കും ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്താനും സഹായിക്കും. 2023 മുതൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള താരം മുമ്പ് ലോണിൽ റിയൽ കാശ്മീരിലും കളിച്ചിരുന്നു‌