വൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് കേരള പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി

ഇന്ന് നടന്ന കെ പി എൽ യോഗ്യത റൗണ്ട് സെമി ഫൈനലിൽ വലിയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് കേരള പ്രീമിയർ ലീഗ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ന് കാസർഗോഡ് നടന്ന മത്സരത്തിൽ ഷൂട്ടേഴ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സ് കെ പി എല്ലിൽ നിന്ന് റിലഗേറ്റ് ആയത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ യോഗ്യത റൗണ്ട് കളിക്കേണ്ടി വന്നത്.

Img കേരള ബ്ലാസ്റ്റേഴ്സ് Wa0073

ഇന്ന് ആദ്യം റോഷൻ ജിജി ഒരി പെനാൾട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. രണ്ടാം ഗോളും റോഷനിൽ നിന്ന് തന്നെ ആയിരുന്നു വന്നത്. പിന്നീട് ബാസിതും അൽകേഷും കൂടെ ഗോൾ ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് വിജയം പൂർത്തിയാക്കി. നാളെ കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത റൗണ്ടിന്റെ ഫൈനലിൽ പയ്യന്നൂർ കോളേജിനെ നേരിടും.