മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി റെനെ മുളന്റ്സ്റ്റീൻ പുതിയ ചുമതലയേറ്റു. ഓസ്ട്രേലിയയുടെ ദേശീയ പരിശീലകനായി ചുമതലയെടുത്ത ഗ്രഹാം അർനോൾഡിനൊപ്പം അസിസ്റ്റന്റ് പരിശീലകനായാണ് റെനെ ഓസ്ട്രേലിയക്കൊപ്പൻ ചേർന്നിരിക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ കൂടുയാണ് റെനെ. കഴിഞ്ഞ സീസൺ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അദ്ദേഹം മോശം പ്രകടനം കാരണം പകുതിക്ക് വെച്ച് ബ്ലാസ്റ്റേഴ്സ് വിടേണ്ടി വന്നിരുന്നു.
ഓസ്ട്രേലിയയുടെ യുവ ടീമുകളുറെ മേൽനോട്ടം ആകും റെനെയുടെ ഉത്തരവാദിത്വം. മാഞ്ചസ്റ്ററിൽ ആയിരുന്നപ്പോൾ അലക്സ് ഫെർഗൂസന്റെ സഹപരിശീലകനായി പല വൻ താരങ്ങളെയും വളർത്തിയെടുത്തതിൽ റെനെക്ക് വലിയ പങ്കുണ്ടായിരുന്നു. അതാണ് ഓസ്ട്രേലിയയിലും പ്രതീക്ഷിക്കപ്പെടുന്നത്.
നാലു വർഷത്തെ കരാറിലാണ് ഗ്രഹാം അർനോൾഡ് ഓസ്ട്രേലിയയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial