ബ്രൈസ് മിറാൻഡ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

Newsroom

Picsart 25 08 22 11 16 00 331

വിംഗർ ബ്രൈസ് മിറാൻഡ ക്ലബ്ബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലബ്ബിനായി നൽകിയ സമർപ്പണത്തിനും സംഭാവനകൾക്കും നന്ദി അറിയിച്ച കേരള ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന് ഭാവിയിൽ എല്ലാ വിജയങ്ങളും ആശംസിച്ചു.

1000249391

2022-ൽ ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് 25-കാരനായ മിറാൻഡ ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്. കഴിഞ്ഞ സീസണിൽ ഇൻ്റർ കാശിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച മിറാൻഡ, ഐ-ലീഗ് കിരീടം നേടിയിരുന്നു. അദ്ദേഹത്തിൻ്റെ അടുത്ത ലക്ഷ്യം ഡയമണ്ട് ഹാർബർ എഫ്സി ആണെന്നാണ് സൂചന. മിറാൻഡക്ക് ബ്ലാസ്റ്റേഴ്സിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല.