വിങ്ങർ കീൻ ലൂയിസ് ഇനി ശ്രീനിധി ഡെക്കാനിൽ. ഇന്ന് ഐ ലീഗ് ക്ലബ് ഔദ്യോഗികമായി താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. അവസാന സീസണിൽ മൊഹമ്മദൻസിന്റെ ഭാഗമായിരുന്ന കീൻ ലൂയിസ്. 30കാരനായ താരം മൊഹമ്മദൻസിനായി കഴിഞ്ഞ സീസണിൽ 22 മത്സരങ്ങൾ കളിച്ചിരുന്നു. താരം 3 ഗോളുകൾ സംഭാവന ചെയ്തു.
പൂനെ സിറ്റി, ബെംഗളൂരു എഫ് സി എന്നീ ടീമുകൾക്കായുള്ള മോശം പ്രകടനങ്ങൾക്ക് ശേഷമാണ് കീൻ ലൂയിസ് ഐ എസ് എൽ വിട്ട് ഐ ലീഗിലേക്ക് വന്നത്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലൂയിസ്. മുമ്പ് ഡെൽഹി ഡൈനാമോസിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയ താരമായിരുന്നു കീൻ ലൂയിസ്. ഐ ലീഗിൽ സുദേവക്കായും പഞ്ചാബ് എഫ് സിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്