കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് കേരള യുണൈറ്റഡ്!!

Newsroom

Picsart 23 03 03 18 51 07 127
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സിലെ ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കേരള യുണൈറ്റഡ് 2-0ന്റെ വിജയം. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ കേരള യുണൈറ്റഡ് 34-ാം മിനിറ്റിൽ ബെഞ്ചമിന്റെ ഉജ്ജ്വല ഗോളിൽ മുന്നിലെത്തി. കേരള ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലാക്കിയ അവർ 59-ാം മിനിറ്റിൽ വൻലാൽമൽസ്വാമ വലകുലുക്കിയതോടെ വിജയം ഉറപ്പിച്ചു.

കേരള പ്രീമിയർ ലീഗ് 23 03 03 18 51 30 419

കളിയിലുടനീളം തകർപ്പൻ പ്രകടനത്തിന് കേരള യുണൈറ്റഡിന്റെ നൗഫൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ കേരള യുണൈറ്റഡ് മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ അവസാന സ്ഥാനത്താണ്.