കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് എതിരായ നടപടി സൂപ്പർ കപ്പ് ആരംഭിക്കും മുമ്പ് പ്രഖ്യാപിക്കും

Newsroom

Picsart 23 03 04 15 30 38 994
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരിശീകൻ ഇവാൻ വുകമാനോവിചിനെതിരായ എ ഐ എഫ് എഫിന്റെ നടപടി സൂപ്പർ കപ്പ് ആരംഭിക്കും മുമ്പ് പ്രഖ്യാപിക്കും. ഏപ്രിൽ മൂന്ന് മുതൽ ആണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്. അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാകും എന്നാണ് സൂചന. കോച്ചിനെ വിലക്കാൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. വിലക്ക് ആണെങ്കിൽ സൂപ്പർ കപ്പിൽ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകുമോ എന്ന് സംശയമാണ്.

ഇവാൻ കേരള ബ്ലാസ്റ്റേഴ്സ് 23 03 05 01 45 48 376

വിലക്ക് എത്ര വലുത ആയിരിക്കും എന്നാണ് ഇപ്പോൾ ആരാധകർക്ക് ആശങ്ക. കോച്ചിന് എതിരായ നടപടി കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെതിരായും നടപടി ഉണ്ടാകും. ക്ലബിന് പിഴ ആകും ലഭിക്കുക. അതും സൂപ്പർ കപ്പിനു മുമ്പ് പ്രഖ്യാപനം ഉണ്ടാകും. പരിശീലകൻ ആണ് പ്ലേ ഓഫിലെ ഇറങ്ങിപോക്കിന് കാരണം എന്നാണ് അച്ചടക്ക കമ്മിറ്റിയുട നിഗമനം. അതാണ് നടപടി ഇവാനെതിരെ ആകാൻ കാരണം. എ ഐ എഫ് എഫ് കഴിഞ്ഞ ആഴ്ച ഇവാൻ വുകമാനോവിചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു.

ഐ എസ് എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന പ്ലേ ഓഫ് മത്സരത്തിനിടയിൽ റഫറിയുടെ ഒരു വിവാദ തീരുമാനം ആയിരുന്നു പ്രശ്നങ്ങൾക്ക് എല്ലാം കാരണം. ഇവാൻ കളിക്കാരെയും കൂട്ടി കളം വിടുകയും തുടർന്ന് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സീസൺ ഇങ്ങനെ ആയിരുന്നു അവസാനിച്ചത്‌.