മൻവീർ സിംഗിന് പരിക്ക്, നാളെ ഇന്ത്യക്ക് ആയി കളിക്കില്ല

Newsroom

Picsart 23 03 27 22 38 59 443
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ടീം യുവ ഫോർവേഡ് മൻവീർ സിങ്ങിന് പരിക്ക്. പരിശീലനത്തിനിടയിൽ ഏറ്റ പരിക്ക് കാരണം മൻവീർ ഇന്ത്യൻ ക്യാമ്പ് വിട്ടു. താരം ഇനി മോഹൻ ബഗാൻ ക്ലബിൽ തന്റെ പരിക്ക് മാറാനുള്ള ചികിത്സകൾ സ്വീകരിക്കും. മൻവീറിന് നേരത്തെ തന്നെ ഉണ്ടായിരുന്ന പരിക്ക് തന്നെയാണ് വീണ്ടും വന്നിരിക്കുന്നത്. സൂപ്പർ കപ്പിന് മുമ്പ് പരിക്ക് മാറും എന്നാകും മോഹൻ ബഗാൻ പ്രതീക്ഷിക്കുന്നത്. കിർഗിസ്താന് എതിരായ മത്സരത്തിൽ മൻവീർ ഉണ്ടാകില്ല.

മൻവീർ 23 03 27 22 39 13 021

അബ്ദുൾ സമദിനെ ഈ പരിക്ക് കൂടി കണക്ക എടുത്താണ് സ്റ്റിമാച് ഇന്ത്യൻ ടീമിലേക്ക് വിളിച്ചത്. ചൊവ്വാഴ്ച ഇംഫാലിൽ നടക്കുന്ന ഹീറോ ത്രിരാഷ്ട്ര അന്താരാഷ്ട്ര ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യ കിർഗിസ് റിപ്പബ്ലിക്കിനെതിരെ ഒരു സമനില നേടിയാൽ പോലും കിരീടം നേടാം. 2021 ലെ SAFF ചാമ്പ്യൻഷിപ്പിന് ശേഷം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാചിന്റെ കീഴിൽ ഇന്ത്യ നേടുന്മ രണ്ടാമത്തെ കിരീടമാകും ഇത്.