സൗദി അറേബ്യയിലേക്ക് കാന്റെ എത്തും എന്ന് ഉറപ്പായി. അൽ ഇത്തിഹാദ് കാന്റെയുടെ സൈനിംഗ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ്. ചെൽസി മിഡ്ഫീൽഡർ കാന്റെ രണ്ടു വർഷത്തെ കരാറിലാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. ബെൻസീമയെ സ്വന്തമാക്കിയതനു പിന്നാലെയാണ് അൽ ഇത്തിഹാദ് കാന്റെയെയും സ്വന്തമാക്കുന്നത്. 100 മില്യൺ യൂറോ അതായത് 880 കോടി രൂപയോളം ആണ് കാന്റെയ്ക്ക് മുന്നിൽ ഉള്ള ഓഫർ എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്. ഇമേജ് റൈറ്റ്സ് അടക്കം ഒരു വർഷം 100 മില്യൺ യൂറോ കാന്റെയ്ക്ക് ലഭിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.
നേരത്തെ ചെൽസിയിൽ പുതിയ കരാർ ഒപ്പുവെക്കുനതിന് അടുത്ത് കാന്റെ എത്തിയിരുന്നു. എന്നാൽ അൽ ഇത്തിഹാദിന്റെ ഓഫർ വന്നതോടെ താരം ചെൽസി വിടാൻ തന്നെ തീരുമാനിച്ചു. ഫ്രഞ്ചുകാരൻ ഫ്രീ ഏജന്റായാകും ക്ലബ് വിടുന്നത് എന്നത് കൊണ്ട് ചെൽസിക്ക് ട്രാൻസ്ഫർ തുക ഒന്നും ലഭിക്കില്ല.
പരിക്ക് കാരണം കാന്റെ ഇപ്പോഴും പുറത്തിരിക്കുകയാണ്. ഈ സീസൺ തുടക്കം മുതൽ കാന്റെ പരിക്കിന്റെ പിടിയിലായിരുന്നു. 2016ൽ ക്ലബിൽ ചേർന്നതു മുതൽ ചെൽസിയുടെ ഒരു പ്രധാന കളിക്കാരനാണ് കാന്റെ, പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ നേടാൻ അവരെ അദ്ദേഹം സഹായിച്ചു. ഫ്രാൻസിനൊപ്പം ലോകകപ്പ് കിരീടവും കാന്റെ ഉയർത്തിയിട്ടുണ്ട്.