ബോൾട്ടൻ ക്ലബ് പ്രതിസന്ധിയിൽ, ട്രാൻസ്ഫർ വിലക്കും 12 പോയന്റ് കുറയ്ക്കാനും സാധ്യത

ഇംഗ്ലീഷ് ക്ലബായ ബോൾട്ടൺ പ്രതിസന്ധിയിൽ. ക്ലബ് പ്രസിഡന്റ് കെൻ ആൻഡേഴ്സൺ വാങ്ങിയ വൻ തുകയുടെ ലോൺ തിരിച്ചടക്കാൻ കഴിയാത്തതാണ് ക്ലബിനെ വൻ ദുരിതത്തിലേക്ക് തള്ളി വിടുന്നത്. ഇന്നേക്ക് അവസാന അവധിയും കഴിയുന്നതോടെ ക്ലബിനെതിരെ നടപടികളുമായി ഫിനാഷ്യൽ സ്ഥാപനം മുന്നോട്ട് പോകും.

ഇങ്ങനെ നടക്കുകയാണെങ്കിൽ കടുത്ത അച്ചടക്ല നടപടികൾ എഫ് എയിൽ നിന്ന് ബോൾട്ടൻ നേരിടേണ്ടി വരും. ഇത്തരം പ്രശ്നങ്ങളിൽ ക്ലബ് എത്തിപ്പെട്ടാൽ രണ്ട് വർഷത്തോളം ട്രാൻസ്ഫർ വിലക്ക് ക്ലബിന് ലഭിക്കും. ഒപ്പം 12 പോയന്റ് ഈ സീസണിൽ കുറക്കപ്പെടുകയും ചെയ്യും. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ബോൾട്ടൻ സീസൺ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബോൾട്ടണ് 11 പോയന്റുണ്ട് ലീഗിൽ.