ഫിനാൻഷ്യൽ ഫെയർ പ്ലെ ലംഘനം കാണിച്ചു ഈ വർഷം 10 പോയിന്റുകൾ കുറക്കാനുള്ള പിഴ ഇറ്റാലിയൻ സീരി എയിൽ ലഭിച്ച യുവന്റസ് യുഫേഫ കോൺഫറൻസ് ലീഗ് വരുന്ന സീസണിൽ കളിക്കില്ലെന്നു റിപ്പോർട്ട്. പോയിന്റുകൾ കുറച്ചത് കാരണം മൂന്നാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് വീണ യുവന്റസ് നിലവിൽ യുഫേഫയും ആയി ഈ കാര്യത്തിൽ ധാരണയിൽ എത്തിയത് ആയാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ കൂടുതൽ നിയമ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന യുവന്റസ് കോൺഫറൻസ് ലീഗ് കളിക്കാതിരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാൽ ഫിയറന്റീന ഇറ്റലിയിൽ നിന്നു കോൺഫറൻസ് ലീഗ് വരുന്ന സീസണിൽ കളിക്കും.
വരുന്ന സീസണിലെ കോൺഫറൻസ് ലീഗിൽ നിന്നു ഒഴിവായി ഇനി വരുന്ന കൂടുതൽ പിഴ, വിലക്ക് തുടങ്ങിയ യുഫേഫ ശിക്ഷാ നടപടികളിൽ നിന്നു പിന്മാറാൻ ആണ് യുവന്റസിന്റെ പുതിയ ഭരണസമിതിയുടെ തീരുമാനം. ഇത് നിലവിൽ യുഫേഫക്കും സ്വീകാര്യമാണ്. അങ്ങനെ എങ്കിൽ യുഫേഫ യുവന്റസിനെ കോൺഫറൻസ് ലീഗ് കളിക്കുന്നതിൽ നിന്നു വിലക്കുകയും ഇത് യുവന്റസ് അംഗീകരിക്കുകയും ചെയ്യും. നേരത്തെ സൂപ്പർ ലീഗിൽ നിന്നും യുവന്റസ് പിന്മാറിയിരുന്നു. ഈ സീസണിൽ ലീഗിൽ ശ്രദ്ധിച്ചു ആദ്യ നാലിൽ എത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആവും യുവന്റസ് ശ്രമിക്കുക.