മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ജേഡൻ സാഞ്ചോയെ സ്വന്തമാക്കാൻ യവന്റസ് മെച്ചപ്പെടുത്തിയ ഒരു ഓഫർ നൽകിയതായി റിപ്പോർട്ട്. അടുത്തിടെ ചെൽസിയിലെ ലോൺ സ്പെല്ലിൽ നിന്ന് മടങ്ങിയെത്തിയ ഇംഗ്ലീഷ് താരം ക്ലബ് വിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. യുണൈറ്റഡിൽ തിരിച്ചെത്തിയെങ്കിലും, പുതിയ മാനേജർ റൂബൻ അമോറിമിന്റെ പദ്ധതികളിൽ സാഞ്ചോ ഇല്ല.

മാർക്കസ് റാഷ്ഫോർഡ്, ആന്റണി, ഗാർനാച്ചോ, ടൈറൽ മലാസിയ തുടങ്ങിയ കളിക്കാരും അമോറിമിന്റെ പദ്ധതികളിൽ ഇല്ല. ഇവരെയും വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുകയാണ്.
സാഞ്ചോയിൽ നാപ്പോളി, ഫെനർബാച്ചെ, ബെസിക്താസ് തുടങ്ങിയ ക്ലബ്ബുകൾക്ക് താൽപ്പര്യമുണ്ടെങ്കിലും, യവന്റസ് ആണ് ഇപ്പോൾ ചർച്ചകളിൽ മുന്നിൽ.
യവന്റസ് ഇപ്പോൾ യുണൈറ്റഡിന് 10 ദശലക്ഷം യൂറോയും 5 ദശലക്ഷം യൂറോ ബോണസും ഉൾപ്പെടെയുള്ള പുതിയ ഓഫർ ആണ് സമർപ്പിച്ചിട്ടുള്ളത്. ഈ ഓഫർ അംഗീകരിക്കപ്പെട്ടാൽ പോലും, സാഞ്ചോയുടെ ഉയർന്ന ശമ്പളം കാരണം ട്രാൻസ്ഫർ പൂർത്തിയാക്കുക എളുപ്പമാകില്ല.