46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിന് തൃക്കരിപ്പൂരിൽ തൂടക്കമായി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ തൃശ്ശൂർ വലിയ വിജയം നേടി. അവർ കൊല്ലത്തെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഷിജാസ് ടി പി തൃശ്ശൂരിനായി ഹാട്രിക്ക് നേടി. 41, 57, 77 മിനുട്ടുകളിൽ ആയിരുന്നു ഷിജാസിന്റെ ഗോളുകൾ. 53ആം മിനുട്ടിൽ അനന്ദുവും കൂടെ ഗോൾ നേടിയതോടെ തൃശ്ശൂരിന്റെ വിജയം പൂർത്തിയായി. തൃശ്ശൂർ ഇനി മറ്റന്നാൾ മലപ്പുറത്തെ നേരിടും.