ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; ചേലാമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ്, സോക്കര്‍ അക്കാദമി അരീക്കോട് ഫൈനലില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി സംഘടിപ്പിച്ച ജൂനിയര്‍, സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയർ വിഭാഗത്തിൽ ചേലാമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ഉം സോക്കര്‍ അക്കാദമി അരീക്കോടും ഫൈനലില്‍. ഇന്ന് നടന്ന ആദ്യ സെമിയില്‍ എഫ്.ജി.സി പെരിന്തല്‍മണ്ണയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ചേലാമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ എം.എസ്.പി. മലപ്പുറത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സോക്കര്‍ അക്കാദമി അരീക്കോടിന്റെ ഫൈനല്‍ പ്രവേശം. സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടക്കാനുണ്ട്. സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇരുഫൈനലുകളും ഒന്നിച്ച് നടക്കും.

കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടറില്‍ എഫ്.ജി.സി. പെരിന്തല്‍മണ്ണ ഏറനാട് സോക്കര്‍ മഞ്ചേരിയെയും എം.എസ്.പി. മലപ്പുറം എം.എം.എം. എച്ച്.എസ്.എസ് കൂട്ടായിയെയും ചേലാമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് ലൂക്ക സോക്കര്‍ കൊണ്ടോട്ടിയെയും സോക്കര്‍ അക്കാദമി അരീക്കോട് യൂത്ത് ഫോഴ്‌സിനെയും പരാജയപ്പെടുത്തിയാണ് സെമിക്ക് യോഗ്യത നേടിയത്.

2021 നവംബര്‍ 20 നാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. ജില്ലയിലെ മഞ്ചേരി ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് ഫുട്ബോള്‍ സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം, മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, നിലമ്പൂര്‍ ഗ്രൗണ്ട്, മങ്കട ജി.എച്ച്എസ്എസ് ഗ്രൗണ്ട്, ഇ.എം.ഇ.എ കോളേജ് ഗ്രൗണ്ട്, കൊണ്ടോട്ടി, മുന്‍സിപ്പല്‍ സ്റ്റേഡിയം, തിരൂര്‍, എടപ്പാള്‍ ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട്, കോട്ടക്കല്‍ ഗ്രൗണ്ട് എന്നീ കേന്ദ്രങ്ങളിലായിരിന്നു ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നത്. ജൂനിയര്‍ ഇനത്തില്‍ ക്ലബുകളും സ്ഥാപനങ്ങളുമായി 90 ടീമുകള്‍ പങ്കെടുത്തു.