ജൂൺ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും ഉപേക്ഷിച്ചു

Photo: Twitter/@BBCMOTD
- Advertisement -

കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജൂൺ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും വേണ്ടെന്നും വെക്കാൻ യുവേഫ തീരുമാനിച്ചു. ഇന്നലെ നടന്ന ചർച്ചയിലാണ് യുവേഫ അന്താരാഷ്ട്ര മത്സരങ്ങൾ വേണ്ട എന്ന് വെച്ചത്. നേരത്തെ യൂറോ കപ്പ് തന്നെ മാറ്റിവെക്കാൻ യുവേഫ തീരുമാനിച്ചിരുന്നു.

അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമല്ല ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കാൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചർച്ചയിൽ ഒരു എഫ് എ വരെ ലീഗുകൾ അവസാനിപ്പിക്കണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ചില്ല. എല്ലാ ഫുട്ബോൾ അസോസിയേഷനുകളും ലീഗുകൾ പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷ മുന്നോട്ട് വെച്ചു.

Advertisement