“റൊണാൾഡോ താൻ പ്രതീക്ഷിച്ച വ്യക്തിയേ ആയിരുന്നില്ല” – ഡിബാല

റൊണാൾഡോ യുവന്റസിൽ എത്തിയപ്പോൾ താൻ കണ്ടത് വേറെ ഒരു വ്യക്തിയെ ആയിരുന്നു എന്ന് ഡിബാല. ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ അർജന്റീനയ്ക്കാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. അങ്ങനെയുള്ള കാര്യങ്ങൾ ആയിരുന്നു റൊണാൾഡോയെ കുറിച്ച് തങ്ങൾ അറിഞ്ഞിരുന്നത്. ഡിബാല പറഞ്ഞു. പക്ഷെ യുവന്റസിൽ എത്തി റൊണാൾഡോയെ അടുത്ത് അറിഞ്ഞപ്പോൾ തന്റെ തെറ്റിദ്ധാരണകൾ എല്ലാം മാറി. ഡിബാല പറഞ്ഞു.

റൊണാൾഡോ തീർത്തും പോസിറ്റീവ് ആയ മനുഷ്യൻ ആണെന്നും എല്ലാവർക്ക് വേണ്ടിയും എപ്പോഴും ഉണ്ടാകുന്ന വ്യക്തിയാണെന്നും ഡിബാല പറഞ്ഞു. അർജന്റീനയിൽ റൊണാൾഡോയ്ക്ക് ഇഷ്ടക്കാർ കുറവാണെന്ന് പറഞ്ഞപ്പോൾ താൻ താം ആണെന്നും തന്റെ വിമർശനങ്ങൾ തന്നെ ബാധിക്കാറില്ല എന്നാണ് റൊണാൾഡോ മറുപടി പറഞ്ഞത് എന്നും ഡിബാല കൂട്ടിച്ചേർത്തു.

Previous articleജൂൺ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും ഉപേക്ഷിച്ചു
Next article“ബ്രൂണോയ്ക്ക് ഒപ്പം കളിക്കാൻ കാത്തിരിക്കുന്നു” – റാഷ്ഫോർഡ്