ശുഭം സാരംഗി ഒഡീഷ എഫ് സിയിൽ തന്നെ തുടരും

യുവതാരം ശുഭം സാരംഗി ഒഡീഷ എഫ് സിക്ക് ഒപ്പം തന്നെ തുടരും. താരം ക്ലബുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. താരം ഈ കഴിഞ്ഞ സീസണിൽ ഒഡീഷ എഫ് സിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. 17 ലീഗ് മത്സരങ്ങൾ കളിച്ച് ക്ലബിന്റെ ആരാധകരുടെയും പ്രിയപ്പെട്ട താരമായി സാരംഗി മാറി.

19കാരനായ താരം ഈ സീസണിൽ റൈറ്റ് ബാക്ക് ആയായിരുന്നു കളിച്ചത്. എന്നാൽ താരം ശരിക്കും സ്ട്രൈക്കറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ആയിരുന്നു കരിയർ ആരംഭിച്ചത്. ജോസഫ് ഗൊമ്പവു എന്ന ഒഡീഷയുടെ മുൻ കോച്ചാണ് ശുഭത്തെ റൈറ്റ് ബാക്കായി മാറ്റിയത്. ഇന്ത്യയുടെ യുവ ദേശീയ ടീമുകളെ താരം മുമ്പ് പ്രതിനിധീകരിച്ചിട്ടുണ്ട്.

Previous articleസാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യണം എന്ന് റാഷ്ഫോർഡ്
Next articleജൂൺ വരെയുള്ള എല്ലാ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും ഉപേക്ഷിച്ചു