ജൂഡ് ബെല്ലിംഗ്ഹാമിനെ പ്രശംസിച്ച് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. ജൂഡിന്റെ നിലവാരമുള്ള ഒരു കളിക്കാരനെ കണ്ടെത്തുന്നത് അപൂർവമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ബെല്ലിംഗ്ഹാം എസി മിലാനെതിരായ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ റയലിനായി അരങ്ങേറ്റം കുറിച്ചിരുന്നു.
ബെല്ലിംഗ്ഹാമിന്റെ നിലവാരമുള്ള ഒരു കളിക്കാരനെ കണ്ടെത്തുന്നത് അപൂർവമാണെന്ന് ആഞ്ചലോട്ടി പറഞ്ഞു. അവൻ തങ്ങളുടെ ടീമിൽ ഉണ്ടെന്നത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബെല്ലിംഗ്ഹാം ഫെഡറിക്കോ വാൽവെർഡെ, എഡ്വേർഡോ കാമവിംഗ എന്നിവർ ആയിരുന്നു ഇന്നലെ റയലിന്റെ മധ്യനിരയിൽ കളിച്ചറ്റ്ജ്.
“ഇത്തരത്തിലുള്ള നിലവാരമുള്ള കളിക്കാരനെ കണ്ടെത്തുന്നത് അപൂർവമാണ്. അദ്ദേഹത്തിന് 20 വയസ്സ് മാത്രമേ ഉള്ളൂ, അതിനാൽ അയാൾക്ക് ഇനിയും കഴിവുകൾ മെച്ചപ്പെടുത്താൻ കഴിയും. അവനെ ഞങ്ങളുടെ ടീമിൽ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. അവൻ അതിശയകരമായ താരമാണ്. ഗ്രൗണ്ടിൽ നല്ല സ്പേസ് കണ്ടെത്താനുള്ള ഗുണനിലവാരമുണ്ട്,” ആഞ്ചലോട്ടി പറഞ്ഞു.