റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിംഗ്ഹാം ശസ്ത്രക്രിയക്ക് വിധേയനായി, ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 അവസാനിച്ചതിന് ശേഷം താൻ തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് നേരത്തെ തന്നെ ബെല്ലിങ്ഹാം പറഞ്ഞിരുന്നു. മാസങ്ങളായി വേദന സഹിച്ച് കളിക്കുകയായിരുന്നു താരം.
21 വയസ്സുകാരനായ ഈ മിഡ്ഫീൽഡർക്ക് 2023 നവംബറിൽ ഒരു ലാ ലിഗ മത്സരത്തിനിടെയാണ് തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചത്.
3 മാസം വരെ അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും എന്നാണ് ആദ്യ റിപ്പോർട്ടുകൾ. 2025-26 ലാ ലിഗ സീസണിന്റെ തുടക്കവും ആൻഡോറയ്ക്കും സെർബിയയ്ക്കും എതിരായ ഇംഗ്ലണ്ടിന്റെ സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകും.