പോർച്ചുഗൽ പരിശീലക സ്ഥാനത്തേക്ക് ജോസെ മൗറീനോ എത്തില്ല എന്ന പ്രതീക്ഷയിൽ റോമ

Newsroom

പോർച്ചുഗൽ ദേശീയ ടീം പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്. ജോസെ മൗറീനോയുടെ പേരാണ് പോർച്ചുഗൽ പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കേൾക്കുന്നത്. എന്നാൽ ജോസെയുടെ ക്ലബായ റോമ അദ്ദേഹം ഇറ്റലിയിൽ തന്നെ തുടരും എന്ന് പ്രതീക്ഷിക്കുന്നു‌. റോമ ക്ലബ് ഡയറക്ടർ ടിയാഗോ പിന്റോ ഈ വിഷയത്തിൽ പ്രതികരിച്ചു. ജോസെ ഈ ലോകത്തെ തന്നെ മികച്ച പരിശീലകൻ ആണ്. ഏത് പ്രധാന പരിശീലക സ്ഥാനം ഒഴിഞ്ഞ് കിടക്കുമ്പോഴും അദ്ദേഹത്തിന്റെ പേര് പകരക്കാരനായി കേൾക്കുക സ്വാഭാവികമാണ്. അദ്ദേഹം പറഞ്ഞു.

 ജോസെ 01 03 14 43 57 737

പോർച്ചുഗൽ പരിശീലകനായി തന്നെ എന്നും ജോസെയുടെ പേരു കേൾക്കാറുണ്ട്. ഇതാദ്യമല്ല ഇങ്ങനെയുള്ള ചർച്ചകൾ നടക്കുന്നത്. റോമ ഡയറക്ടർ പറഞ്ഞു. റോമയുടെ പരിശീലകനായി തന്നെ ജോസെ തുടരും എന്ന പ്രതീക്ഷയിലാണ് തങ്ങൾ എന്ന് റോമ ഡയറക്ടർ പറഞ്ഞു.